Site iconSite icon Janayugom Online

തൃശ്ശൂർ കയ്പമംഗലം ദേശീയപാതയിൽ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം; 25വയസ്സൂകാരന് ദാരുണാന്ത്യം

തൃശ്ശൂർ കയ്പമംഗലം ദേശീയപാതയിൽ സ്വകാര്യബസ്സും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ചാവക്കാട് കടപ്പുറം സ്വദേശിയായ മുഹമ്മദ് അനസ് (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെ കയ്പമംഗലം ദേശീയപാത 12ൽ ആയിരുന്നു അപകടം. ഗുരുവായൂരിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ഒരു സ്വകാര്യ ബസ്സും എതിരെ വന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ബസ് ബൈക്കിനെ ഇടിച്ചശേഷം ഡിവൈഡറിൽ ചെന്ന് ഇടിച്ചാണ് നിന്നത്. ബസ് ദേഹത്തുകൂടി കയറിയതിനെ തുടർന്ന് അനസ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Exit mobile version