Site iconSite icon Janayugom Online

ബംഗളൂരുവിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം; മലയാളി യുവാവിന് ദാരുണാന്ത്യം

മലപ്പുറം തിരൂർ സ്വദേശിയായ യുവാവ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചു. തിരൂർ വളമരുതൂർ സ്വദേശി മുജീബ് റഹ്മാന്റെ മകൻ അബൂബക്കർ സയ്യാൻ (23) ആണ് മരിച്ചത്.  സുഹൃത്തിനെ റൂമിലാക്കിയശേഷം ഹോട്ടലിൽനിന്ന് ഭക്ഷണം വാങ്ങി താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം. ലോറിയും അബൂബക്കർ സഞ്ചരിച്ച ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ യുവാവ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

കാഡുഗൊഡി ട്രാഫിക് പൊലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചതായും ലോറി കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.

Exit mobile version