ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. അയിരൂപ്പാറ അരുവിക്കരക്കോണം വിദ്യാ ഭവനിൽ ദിലീപ് (40), ഭാര്യ നീതു(30) എന്നിവരാണു മരിച്ചത്. സംഭത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഞാണ്ടൂർക്കോണം മേലെമുക്കിലായിരുന്നു അപകടം. അമിതവേഗത്തിൽ നിയന്ത്രണം തെറ്റി വന്ന ബൈക്ക് ദമ്പതിമാർ സഞ്ചരിച്ച ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. നീതു റോഡിനോട് ചേര്‍ന്നുള്ള മതിലിനപ്പുറത്തേക്ക് തെറിച്ചുവീണു. തലയ്ക്ക് സാരമായി പരിക്കേറ്റ നീതു സംഭവസ്ഥലത്തുതന്നെ മരിച്ചു.
അപകടത്തില്‍ സാരമായി പരിക്കേറ്റ യുവാക്കളെ മെഡിക്കല്‍ കൊളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോത്തൻകോട് പ്ലാമൂട് ചെറുകോണം സ്വദേശി സച്ചു (23), കാട്ടായിക്കോണം സ്വദേശി അമ്പോറ്റി (22) എന്നിവർക്കാണ് പരിക്കേറ്റത്. ഒരാളുടെ നില അതീവ ഗുരുതരമാണ്.

