Site icon Janayugom Online

ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മാങ്കുളം മുനിപാറയ്ക്ക് സമീപം ചിന്നാർപാലത്തിൽ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് പരിക്കേറ്റ ബൈക്ക് യാത്രികൻ മരിച്ചു. മാങ്കുളം മുനിപാറ വലിയപറമ്പിൽ കൃഷ്ണൻ (68) ആണ് മരിച്ചത്. ക്ഷീര കർഷകനായ കൃഷ്ണൻ വെള്ളി ഇന്നലെ പുലർച്ചെ വീട്ടിൽ നിന്ന് പാലുമായി മാങ്കുളത്തെ പാൽ സൊസൈറ്റിയിലെത്തി തിരികെ വീട്ടിലേക്ക് മടങ്ങുംവഴിയാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. ഉടൻ തന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ശനിയാഴ്ച പകൽ 10 മണിക്ക് മുനിപാറ സൊസൈറ്റിപടിയിലെ വീട്ടുവളപ്പിൽ. ഭാര്യ: സോഫിയ. മക്കൾ: സിനി (സിപിഐഎം മാങ്കുളം ലോക്കൽ കമ്മിറ്റി അംഗം), സിജു, സിജോ, അനസ്. മരുമക്കൾ: ശശീന്ദ്രൻ. 

Eng­lish Summary:Bike rid­er dies in col­li­sion between bike and auto
You may also like this video

Exit mobile version