Site iconSite icon Janayugom Online

ചെന്നൈയിൽ 22കാരിയെ ബൈക്ക് ടാക്സി ഡ്രൈവർ ബലാത്സംഗം ചെയ്തു; പ്രതി അറസ്റ്റിൽ

ചെന്നൈയിൽ 22കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ ശിവകുമാർ(22) എന്ന ബൈക്ക് ടാക്സി ഡ്രൈവറെ വാനഗരം പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച പുലർച്ചെയാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. പക്കികരണൈയിലേക്ക് പോകാൻ ഞായറാഴ്ച വൈകുന്നേരം യുവതി ശിവകുമാറിൻ്റെ ബൈക്ക് ടാക്സി ബുക്ക് ചെയ്തിരുന്നു. പിന്നീട് മടങ്ങിപ്പോകുന്നതിനായി ശിവകുമാറിനോട് കാത്തുനിൽക്കാൻ യുവതി ആവശ്യപ്പെട്ടു. തിങ്കളാഴ്ച പുലർച്ചയോടെ വീട്ടിലേക്ക് തിരികെ പോകുന്നതിനിടെയാണ് അതിക്രമം നടന്നത്.

തിരികെ പോകുന്നതിനിടെ ശിവകുമാർ യുവതിയെ ആളൊഴിഞ്ഞ വഴിയിലേക്ക് കൊണ്ടുപോവുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിന് ശേഷം ഇയാൾ തന്നെയാണ് യുവതിയെ വീട്ടിൽ വിട്ടത്. വീട്ടിലെത്തിയ യുവതി ഭർത്താവിനോട് വിവരം പറഞ്ഞതോടെയാണ് സംഭവം പുറത്തറിയുന്നത്. യുവതിയുടെയും ഭർത്താവിൻ്റെയും പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയായ ശിവകുമാറിനെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. 

Exit mobile version