ബാംഗ്ലൂർ നഗരത്തിൽ ബൈക്ക് ടാക്സി സേവനങ്ങൾക്ക് നിരോധനമെര്‍പ്പെടുത്തി കർണാടക ഹൈക്കോടതി. ആറ് ആഴ്ചയ്ക്കകം ബംഗളൂരു നഗരത്തിൽ ബൈക്ക് ടാക്സി സേവനം നിർത്താണമെന്നാണ് ഉത്തരവ്. മെട്രോ നിരക്കുകൾ 71 ശതമാനം ഉയർത്തിയതും, ബസ് ടിക്കറ്റ് നിരക്ക് 15 ശതമാനം ഉയർത്തിയതിനും പിന്നാലെയാണ് കർണാടക ഹൈക്കോടതിയുടെ വിധി. ബൈക്ക് ടാക്സി സേവനവുമായി ബന്ധപ്പെട്ട നിയമനിർമാണത്തിന് സംസ്ഥാന സർക്കാരിനെ മൂന്നുമാസത്തെ സമയമാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്.
ബംഗളൂരുവിൽ നൂറുകണക്കിന് യുവാക്കളാണ് ബൈക്ക് ടാക്സി സർവീസിലൂടെ വരുമാനം കണ്ടെത്തുന്നത്. ഇവരുടെയെല്ലാം ജീവിതത്തെ താരമായി ബാധിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി. ഇതിനെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കുമെന്ന് ഓൺലൈൻ ടാക്സി സർവീസ് ആയ റാപ്പിഡോ പ്രതികരിച്ചു.

