മലപ്പുറം ഒതുക്കുങ്ങല്‍ ചെറുകുന്നില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന്‍ മരിച്ചു. ഏഷ്യാനെറ്റ് ന്യൂസ് കാമറാമാന്‍ ജിദേഷ് ജിത്തു(45) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിക്കാണ് അപകടം നടന്നത്.
ഗുരുതരമായി പരിക്കേറ്റ ജിത്തുവിനെ കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു. ഏഷ്യാനെറ്റിന്റെ മലപ്പുറം ഓഫിസിലേക്കുള്ള യാത്രക്കിടെയാണ് ജിത്തുവിന്റെ ബൈക്കില്‍ ലോറിയിടിച്ചത്.
English summary; Biker dies in accident at malappuram
You may also like this video;