Site iconSite icon Janayugom Online

കുർണൂൽ ബസ് അപകടത്തിന് പിന്നിൽ ബൈക്ക് യാത്രികൻ്റെ അശ്രദ്ധ; ദൃശ്യങ്ങൾ പുറത്ത്

ആന്ധ്രാപ്രദേശിലെ കുർണൂലിൽ 20 പേരുടെ മരണത്തിന് ഇടയാക്കിയ ബസ് അപകടത്തിന് പിന്നിൽബൈക്ക് യാത്രികൻ്റെ അശ്രദ്ധയെന്ന് വ്യക്തമാകുന്ന ദൃശ്യങ്ങൾ പുറത്ത്. 22കാരനായ ശിവശങ്കർ എന്ന യുവാവ് അശ്രദ്ധമായി വണ്ടിയോടിക്കുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തെത്തിയത്. ബൈക്ക് യാത്രികൻ മദ്യലഹരിയിലായിരുന്നു എന്നാണ് പുറത്തുവന്ന വീഡിയോയിൽ നിന്നും വ്യക്തമാകുന്നത്. 

അപകടമുണ്ടാകുന്നതിന് തൊട്ടുമുൻപ് ശിവശങ്കർ പെട്രോൾ പമ്പിലെത്തി അപകടകരമായ രീതിയിൽ പുറത്തേയ്ക്ക് ഓടിച്ചു പോകുകയാണ്. വാഹനം പിറകോട്ട് തിരിക്കാൻ ബുദ്ധിമുട്ടുന്നതും അശ്രദ്ധയോടെ വണ്ടിയോടിക്കുന്നതും വീഡിയോയിൽ കാണാം. ഇയാൾക്കൊപ്പമുണ്ടായിരുന്ന സഹയാത്രികനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബസുമായി കൂട്ടിയിടച്ചതിന് പിന്നാലെ ശിവശങ്കറിന്റെ ബൈക്ക് 200 മീറ്ററോളം മുന്നോട്ട് നീങ്ങിയിരുന്നു. ബൈക്കിൽ നിന്നുള്ള ഘർഷണവും ഇന്ധന ചോർച്ചയുമാണ് തീപിടുത്തത്തിന് കാരണമെന്ന് പ്രാഥമിക റിപ്പോർട്ടുകൾ സ്ഥിരീകരിച്ചു.

Exit mobile version