ദേശീയപാതയിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഇടപെട്ട ഹൈക്കോടതി പാതകളിലെ കുഴികളടയ്ക്കാന്‍ നിര്‍ദ്ദേശം നല്‍കി. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് എന്‍ എച്ച്എഐ കേരള റീജിയണല്‍ ഓഫീസര്‍ക്കും പ്രോജക്ട് ഡയറക്ടര്‍ക്കും അമിക്കസ്‌ക്യൂറി വഴി നിര്‍ദ്ദേശം നല്‍കിയത്. റോഡുകളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ തിങ്കളാഴ്ച കോടതി പരിഗണിക്കും.
നെടുമ്പാശേരി എംഎഎച്ച്എസ് സ്കൂളിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ പറവൂർ മാഞ്ഞാലി മനയ്ക്കപ്പടി താമരമുക്ക് അഞ്ചാംപരുത്തിക്കൽ വീട്ടിൽ എ എ ഹാഷിമാണ് (52) മരിച്ചത്. വെള്ളിയാഴ്ച രാത്രി ഹോട്ടൽ പൂട്ടി വീട്ടിലേക്ക് മടങ്ങവെയായിരുന്നു അപകടം.
അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണത്തിന് കാരണമെന്ന് ഹാഷിമിന്റെ കുടുംബം പറഞ്ഞു. മനുഷ്യന്റെ ജീവന് അധികൃതർ വിലകല്പിക്കുന്നില്ല. കുഴി അടയ്ക്കണമെന്ന് പഞ്ചായത്ത് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇനി ഒരാള്‍ക്കും ഇത്തരമൊരു അപകടം ഉണ്ടാകരുതെന്നും കുടുംബം ആവശ്യപ്പെട്ടു.
അപകടം നടന്നതറിഞ്ഞ് എഐവൈഎഫ് പ്രവര്‍ത്തകര്‍ എത്തി രാത്രിയില്‍ ദേശീയപാത ഉപരോധിച്ചിരുന്നു. ഉടന്‍ ദേശീയപാത അതോറിറ്റി ജീവനക്കാര്‍ സ്ഥലത്തെത്തി കുഴി അടയ്ക്കുകയും ചെയ്തു.
English Summary: Biker’s death incident: High Court to close the potholes on the national highway
You may like this video also