Site iconSite icon Janayugom Online

ദേശീയപാതയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; രണ്ടുപേർക്ക് ദാരുണാന്ത്യം

കൊല്ലം– തിരുമംഗലം ദേശീയപാതയിലെ നെടുവത്തൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് തീപിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ചു. എഴുകോൺ അമ്പലത്തുംകാല കാർത്തിക ഭവനിൽ അഭിഷേക്(24) ആണ് മരിച്ചവരിൽ ഒരാൾ. അതേസമയം ഒരാളെ തിരിച്ചറിഞ്ഞില്ല. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കൊട്ടാരക്കരയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിചച്ചു. നീലേശ്വരം അമ്മുമ്മ മുക്ക് സ്വദേശി ജീവൻ(21), അനൂപ് എന്നിവരാണ് ചികിത്സയിലുള്ളത്.

ഞായർ രാത്രി പത്തരയോടെ നെടുവത്തൂർ താമരശ്ശേരി ജങ്ഷന് സമീപമായിരുന്നു അപകടം. അമിതവേഗതയിൽ എത്തിയ ബൈക്കുകൾ കൂട്ടിയിടിച്ചതിൽ ഒരെണ്ണം കത്തുകയായിരുന്നു. കത്തിയ ബൈക്കിലുണ്ടായിരുന്ന അഭിഷേക് തത്ക്ഷണം വെന്തുമരിക്കുകയായിരുന്നു. മറ്റുള്ളവർക്ക് അപകടത്തിൽ തെറിച്ചു വീണാണ് പരിക്കേറ്റത്. അഭിഷേകിന്റെ മൃതദേഹം അഗ്നിരക്ഷാസേനയെത്തി തീ അണച്ചശേഷമാണ് ആശുപത്രിയിലേക്കു മാറ്റിയത്.

Exit mobile version