പാകിസ്ഥാൻ വിദേശ കാര്യ മന്ത്രി ബിലാവൽ ഭൂട്ടോ അടുത്ത മാസം ഇന്ത്യ സന്ദർശിക്കും. ഷാങ്ങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷന്റെ വിദേശ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനായാണ് ബിലാവൽ ഭൂട്ടോ ഗോവയിലെത്തുക. 2014ൽ മുൻ പ്രധാനമന്ത്രി നവാസ് ഷരീഫ് ഇന്ത്യ സന്ദർശിച്ചതിനു ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യ പാക് നേതാവാണ് ബിലാവൽ ഭൂട്ടോ.
ഇതിന് മുമ്പ് 2011 ല്‍ ഹിന റബ്ബാനി ഖര്‍ ആണ് ഇന്ത്യ സന്ദര്‍ശിച്ച അവസാന പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രി. മേയ് നാല്, അഞ്ച് തീയതികളിൽ നടക്കുന്ന യോഗത്തിൽ ഭൂട്ടോ പങ്കെടുക്കും. റഷ്യ, ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഷാങ്ങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിലുള്ളത്.
English Summary: bilawal bhutto to visit india on may 4-
You may also like this video

