Site icon Janayugom Online

ബില്‍ക്കിസ് ബാനു കേസ്: പ്രതികളെ മോചിപ്പിച്ച ഗുജറാത്ത് സര്‍ക്കാരിനെതിരെ ഹര്‍ജി

ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ ജയില്‍ മോചിപ്പിച്ച് ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. വിഷയത്തില്‍ സി പി എം നേതാവ് സുഭാഷിണി അലിയും മറ്റു രണ്ടു പേരുമാണ് കോടതിയെ സമീപിച്ചത്. കേസില്‍ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന് അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടു.ഇത് പരിശോധിക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

കഴിഞ്ഞയാഴ്ചയാണ് ബില്‍ക്കീസ് ബാനു കൂട്ടബലാത്സംഗവും കൊലപാതകവും നടത്തിയ കേസില്‍ 11 പേരെ ഗുജറാത്ത് സര്‍ക്കാര്‍ മോചിപ്പിച്ചത്. ബില്‍ക്കിസ് ബാനുവിനെ കൂട്ടബലാത്സംഗം ചെയ്തതും കുടുംബത്തിലെ ഏഴുപേരെ കൊലപ്പെടുതുമുള്‍പ്പെടെയുള്ള കേസുകളിലാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിച്ചത്. 2008ല്‍ മുംബൈ സിബിഐ കോടതിയാണ് 11 പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചത്. 

തുടര്‍ന്ന് ജയിലില്‍ 15 വര്‍ഷം പൂര്‍ത്തിയായെന്നും വിട്ടയയ്ക്കണമെന്നും ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വിഷയത്തില്‍ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ഗുജറാത്ത് സര്‍ക്കാരിന് നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ പ്രതികളെ വിട്ടയക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇതോടെയാണ് ഗോധ്ര സബ് ജയിലില്‍ നിന്നും ഇവര്‍ മോചിതരായത്.

Eng­lish Summary:Bilkis Bano case: Peti­tion against Gujarat gov­ern­ment for acquit­ting the accused
You may also like this video

Exit mobile version