Site iconSite icon Janayugom Online

ബിൽകിസ് ബാനു കേസ്; പ്രതികളെ മോചിപ്പിച്ചതിനെതിരെയുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ബിൽകിസ് ബാനു കേസ് പ്രതികളെ മോചിപ്പിച്ച നടപടിയില്‍ ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക. സിപിഎം നേതാവ് സുഭാഷിണി അലി, തൃണമൂൽ കോൺഗ്രസ് എംപി മഹുവാ മൊഹുവാ മൊയ്ത്ര, എന്നിവരാണ് ഹര്‍ജി നല്‍കിയത്. ഗുജറാത്ത് കലാപത്തിനിടെ ബിൽക്കീസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊല പ്പെടുത്തുകയും ചെയ്ത കേസിലാണ് 2008ല്‍ 11 പ്രതികളെ ജീവപര്യന്തം ശിക്ഷിച്ചത്. 15 വർഷത്തോളം ജയിലിൽ കഴിഞ്ഞെന്ന പ്രതികളുടെ അപേക്ഷ പരിഗണിച്ച സുപ്രീം കോടതി തീരുമാനമെടുക്കാന്‍ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് മോചനം.

Eng­lish Summary:Bilkis Banu case; The peti­tion against the release of the accused will be heard in the Supreme Court today
You may also like this video

Exit mobile version