Site iconSite icon Janayugom Online

ബിൽക്കിസ് ബാനു കേസ്: കുറ്റവാളികള്‍ക്ക് കീഴടങ്ങാനുള്ള അവസാനദിവസം ഇന്ന്

ബിൽക്കിസ് ബാനു കേസിലെ പ്രതികള്‍ക്ക് കീഴടങ്ങാനുള്ള അവസാനദിവസം ഇന്ന്. കുറ്റവാളികള്‍ ഇന്ന് തിരികെ ജയിലിലേക്ക് എത്തണമെന്ന് സുപ്രിം കോടതി നിര‍ദ്ദേശിച്ചിരുന്നു. കീഴടങ്ങാൻ സാവകാശം തേടി പ്രതികൾ നൽകിയ ഹർജി സുപ്രിം കോടതി തള്ളിയിരുന്നു. ആറാഴ്ച വരെ സമയം നീട്ടി നൽകണം എന്നാവശ്യപ്പെട്ടാണ് മൂന്ന് കുറ്റവാളികൾ ആണ് ഹർജി നൽകിയത്.
കുറ്റവാളികള്‍ക്ക് ശിക്ഷയിൽ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കിയായിരുന്നു സുപ്രീംകോടതിയുടെ നടപടി. ശിക്ഷാ ഇളവ് നല്‍കാന്‍ ഗുജറാത്ത് സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു കോടതി വ്യക്തമാക്കിയത്. 

Eng­lish Sum­ma­ry: Bilkis Banu case: Today is the last day for crim­i­nals to surrender

You may also like this video

Exit mobile version