Site iconSite icon Janayugom Online

എപ്സ്റ്റീന്‍ ബന്ധത്തില്‍ മാപ്പ് ചോദിച്ച് ബില്‍ ഗേറ്റ്സ്

യുഎസിലെ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധത്തില്‍ കുറ്റബോധമുണ്ടെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്. ജീവകാരുണ്യ സ്ഥാപനമായ ഗേറ്റ്‌സ് ഫൗണ്ടേഷനിലെ ജീവനക്കാരോട് ബില്‍ ഗേറ്റ്‌സ് മാപ്പ് പറഞ്ഞുവെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിട്ടില്ലെന്നും ബില്‍ ഗേറ്റ്സ് പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

റഷ്യന്‍ യുവതികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് ബില്‍ ഗേറ്റ്സ് തുറന്നു സമ്മതിച്ചുവെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടിലുണ്ട്. അവര്‍ എപ്സ്റ്റീന്റെ ഇരകളായിരുന്നില്ല. എപ്സ്റ്റീന്റെ കൂടെയുള്ള സ്ത്രീകളുമായി സമയം ചെലവിട്ടിട്ടില്ല. നിയമവിരുദ്ധമായ ഒരു കാര്യവും ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തുവന്ന ചിത്രങ്ങളിലുള്ള സ്ത്രീകളുമായി നിയമവിരുദ്ധമായ ബന്ധം ഉണ്ടായിരുന്നില്ല. മീറ്റിങ്ങുകള്‍ക്ക് ശേഷം എപ്സ്റ്റീന്റെ നിര്‍ബന്ധപ്രകാരം എടുത്ത ചിത്രങ്ങള്‍ മാത്രമാണവയെന്നും ഗേറ്റ്‌സ് വിശദീകരിച്ചു.

എപ്സ്റ്റീനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷവും നിരവധി തവണ ഇരുവരും കൂടിക്കാഴ്ച നടത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഗേറ്റ്‌സ് ഫൗണ്ടേഷന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനായിരുന്നു ചര്‍ച്ചയെന്നാണ് വിശദീകരണം.

Exit mobile version