Site iconSite icon Janayugom Online

മുംബൈയില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണുണ്ടായ അപകടം : രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

മുംബൈയില്‍ പൊടിക്കാറ്റില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണുണ്ടായ അപകടസ്ഥലത്ത് നിന്ന് ഇന്ന് രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തി . കണ്ടെത്തിയ മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിച്ചിട്ടില്ല. തിങ്കളാഴ്ചയാണ് ഘട്‌കോപ്പറിലെ ചെഡ്‌ഗാ നഗറിൽ നിയമവിരുദ്ധമായി 100 അടി ഉയരത്തിൽ സ്ഥാപിച്ച പരസ്യബോർഡ്‌ സമീപത്തെ പെട്രോൾ പമ്പിന്‌ മുകളിലേക്കാണ്‌ തകർന്നു വീണത്‌.

അപകടത്തിൽ 14 പേർ മരിച്ചു. അവശിഷ്‌ടങ്ങൾക്കിടയിൽനിന്ന്‌ 75 പേരെ രക്ഷിച്ചു.പടുകൂറ്റൻ പരസ്യബോർഡ്‌ അപകട ഭീഷണിയാണെന്ന്‌ ചൂണ്ടിക്കാട്ടി സമീപത്തെ കച്ചവടക്കാരടക്കം നേരത്തേ പരാതി നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന്‌ ആക്ഷേപമുണ്ട്‌.

ബോർഡ്‌ സ്ഥാപിച്ച കമ്പനിക്കെതിരെ കേസെടുത്തതായി പൊലീസ്‌ പറഞ്ഞു. വ്യാഴാഴ്‌ചവരെ മുംബൈയിൽ ശക്തമായ പൊടിക്കാറ്റും മഴയും തുടരുമെന്ന്‌ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്‌ നൽകി.

Eng­lish Summary:
Bill­board col­lapse acci­dent in Mum­bai: Two more bod­ies found

You may also like this video:

Exit mobile version