Site iconSite icon Janayugom Online

സ്റ്റാര്‍ട്ടപ്പുകളില്‍ കോടിക്കിലുക്കം: യുവ കോടീശ്വരന്മാര്‍ പുതിയ സമ്പന്നരുടെ പട്ടികയിലേക്ക്

startupstartup

ഇന്ത്യയില്‍ യുവ കോടീശ്വരന്മാരെ സൃഷ്ടിച്ച് സ്റ്റാര്‍ട്ടപ്പുകളുടെ വിജയകഥ. ഐഐഎഫ്‌എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ പട്ടികയില്‍ ഇത്തവണ അരങ്ങേറ്റക്കാരുടെ എണ്ണം റെക്കോഡ് സൃഷ്ടിച്ചു.
149 പേരാണ് ഇന്ത്യയിലെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പുതുതായി ഉള്‍പ്പെട്ടിരിക്കുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ 60 ശതമാനം വര്‍ധന. പുതുതായി നൂറ് സ്റ്റാര്‍ട്ടപ്പുകള്‍ കോടീശ്വരന്മാരെ സൃഷ്ടിച്ചു. ഇവയുടെ മൂല്യം ഏകദേശം അഞ്ചുലക്ഷം കോടി വരും. മുകേഷ് അംബാനിയെ പിന്തള്ളി ഗൗതം അഡാനിയാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
ഗ്രോസറി ഡെലിവറി സ്റ്റാര്‍ട്ടപ്പായ ‘സെപ്റ്റോ’യുടെ സ്ഥാപകനായ കൈവല്യ വോറ, 19-ാം വയസ്സില്‍ 1,000 കോടി രൂപ ആസ്തിയുമായി, ഐഐഎഫ്‌എല്‍ വെല്‍ത്ത് ഹുറൂണ്‍ ഇന്ത്യ പട്ടികയില്‍ ഇടം നേടി. 1,000 കോടി രൂപ ആസ്തിയുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് വോറ. ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ 1036-ാം സ്ഥാനത്താണ് അദ്ദേഹം.
സെപ്റ്റോയുടെ സഹസ്ഥാപകന്‍ ആദിത്യ പാലിച്ചയും സമ്പന്നരുടെ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. 1,200 കോടിയാണ് ഈ 20കാരന്റെ ആസ്തി. ഇന്ത്യയിലെ ഏറ്റവും സമ്പന്നരുടെ പട്ടികയില്‍ 950-ാം സ്ഥാനത്താണ് ആദിത്യ. ഇവരുടെ സ്ഥാപനമായ സെപ്റ്റോയുടെ ആസ്തി 900 ദശലക്ഷം ഡോളറാണ്. 2020ലാണ് ഇരുവരും ഓണ്‍ലൈന്‍ ഗ്രോസറി-ഓര്‍ഡറിങ് ആപ്ലിക്കേഷനായ സെപ്റ്റോ സ്ഥാപിച്ചത്. പത്ത് വര്‍ഷം മുമ്പ് ഹുറൂണ്‍ ഇന്ത്യ പട്ടികയില്‍ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിക്ക് 37 വയസായിരുന്നു.
ഇത്തവണ 67 ശതമാനം പേരും സ്വപ്രയത്നത്താല്‍ കോടികളുണ്ടാക്കിയതാണന്ന പ്രത്യേകതയുണ്ട്. നൈക സ്ഥാപക ഫാല്‍ഗുനി നയാര്‍ സ്വയാര്‍ജ്ജിത വനിതാ സംരംഭകരുടെ പട്ടികയില്‍ മുന്നിലെത്തി. കിരണ്‍ മജുംദാര്‍ ഷോയെ ഫാല്‍ഗുനി മറികടന്നു. സോഫ്റ്റ്‌വേര്‍ കമ്പനിയായ കോണ്‍ഫ്ളുവന്റ് സ്ഥാപക നേഹ നര്‍ഖാഡെയാണ് ഏറ്റവും പ്രായം കുറഞ്ഞ വനിത. 4,700 കോടിയുടെ സ്വത്തിന് ഉടമയായ 37 കാരിയായ നേഹ പട്ടികയില്‍ 336-ാം സ്ഥാനത്താണ്. 

Eng­lish Sum­ma­ry: Bil­lion­aires in Star­tups: Young Bil­lion­aires to the New Rich List

You may like this video also

Exit mobile version