ലക്ഷദ്വീപിലേക്കുള്ള കപ്പൽ യാത്ര, ചരക്ക് കൂലികൾ അമിതമായി വർധിപ്പിച്ച നടപടി പിൻവലിക്കണമെന്ന് സിപിഐ ദേശീയ സെക്രട്ടറിയും പാർലമെന്ററി പാർട്ടി ലീഡറുമായ ബിനോയ് വിശ്വം എംപി ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു. നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ മറ്റ് എല്ലാ കാര്യങ്ങൾക്കും കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് ലക്ഷദ്വീപുകാർ ആശ്രയിക്കുന്നത്.
രണ്ടും മൂന്നും ഇരട്ടിയിലേറെയാണ് നിരക്കുകൾ വർധിപ്പിച്ചിരിക്കുന്നത്. ഈ നിരക്ക് വർധന വൻ വിലക്കയറ്റത്തിനും യാത്രാദുരിതങ്ങൾക്കുംഇടയാക്കും. അടിയന്തര ഘട്ടങ്ങളിൽ രോഗികളെ ഹെലികോപ്റ്ററിൽ കൊച്ചിയിൽ എത്തിക്കുന്നതിനുള്ള നിരക്ക് മൂന്ന് ഇരട്ടിയിലേറെയാണ് വർധിപ്പിച്ചത്. യാതൊരു വിധ കൂടിയാലോചനകളുമില്ലാതെയാണ് അഡ്മിനിസ്ട്രേറ്റർ സ്വന്തം നിലയിൽ തീരുമാനങ്ങളെടുത്ത് ലക്ഷദ്വീപ് ജനതയെ അടിച്ചേൽപ്പിക്കുന്നതെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
English Summary : binoy vishwam mp on fare hike in ship lakshadweep
You may also like this video :