കേന്ദ്ര ആദിവാസികാര്യ വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് സിപിഐ രാജ്യസഭ എംപി ബിനോയ് വിശ്വം. സ്വകാര്യ കുത്തകകൾക്ക് ഖനികളും കാടുകളും വിൽക്കുന്ന തങ്ങളുടെ അജണ്ടയെ മറയ്ക്കാൻ ബിർസ മുണ്ടയുടെ പേരും ചരിത്രവും ഉപയോഗിക്കുകയാണ് എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഖനികൾക്ക് വേണ്ടിയുള്ള ഒഴിപ്പിക്കലുകളിൽ ന്യായമായ നഷ്ടപരിഹാരം ലഭിക്കാതെ പോയ പാവപ്പെട്ട ആദിവാസികളുടെ അവസ്ഥ ബിനോയ് വിശ്വം ചൂണ്ടിക്കാട്ടി.
സാമൂഹിക നീതിയെ കുറിച്ചും സുരക്ഷയെ കുറിച്ചുള്ള മുപ്പതാം സ്റ്റാൻഡിങ് കമ്മിറ്റിയുടെ കണ്ടെത്തലുകളെ ഉദ്ധരിച്ച് ആദിവാസികൾക്കുള്ള ഫണ്ട് കൃത്യമായി ചിലവഴിക്കാത്ത കേന്ദ്രസർക്കാർ പ്രവണത മാപ്പർഹിക്കാത്ത കുറ്റമാണ്, ദേശീയ സമ്പത്തിൽ അവർക്കുള്ള പങ്ക് നിഷേധിക്കുന്ന രീതി ഉപേക്ഷിക്കണം, ” ജലം, വനം, ഭൂമി” എന്നിവ സംരക്ഷിച്ചു ആദിവാസി വിഭാഗങ്ങളുടെ സുസ്ഥിര വികസനം ഉറപ്പാക്കണം എന്നും ബിനോയ് വിശ്വം പറഞ്ഞു. രാജ്യസഭയിലെ തന്റെ പ്രഭാഷണത്തിന്റെ അവസാനം അദ്ദേഹം ഭരണകൂട ഭീകരതയുടെ ഇരയായ ഫാദർ സ്റ്റാൻ സ്വാമിയെ അനുസ്മരിച്ചു.
english summary; Binoy Vishwam opposes non-utilization of tribal funds
you may also like this video;