ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ മരണമണി മുഴങ്ങിത്തുടങ്ങിയെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം. മോഡിയുടെയും ആദിത്യനാഥിന്റെയും മാജിക്കിന്റെ വ്യാജ പകിട്ട് നഷ്ടപ്പെട്ടിരിക്കുന്നു. മന്ത്രിമാരുടെ തുടര്‍ച്ചയായ രാജി തുടക്കം മാത്രമാണ്. ബിജെപി അജയ്യമല്ലെന്നും അവരെ പരാജയപ്പെടുത്താനാകുമെന്നുമാണ് വ്യക്തമാകുന്നത്. ഇടതു — മതേതര — ജനാധിപത്യ ശക്തികള്‍ അവസരത്തിനൊത്ത് ഉയര്‍ന്ന് പോരാടണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
English Summary: Binoy Vishwam says BJP’s death knell is ringing in UP
You may like this video also