കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി തൊഴിലാളികള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് തുടരുന്ന പശ്ചാത്തലത്തില്‍ രാജ്യസഭാ നടപടികള്‍ നിര്‍ത്തിവച്ച് തൊഴിലാളികളുടെ പ്രശ്‌നങ്ങളെകുറിച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സിപിഐ പാര്‍ലമെന്റ് ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം നോട്ടീസ് നല്‍കി.
കേന്ദ്ര സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് വല്‍ക്കരണ- സ്വകാര്യവല്‍ക്കരണ നയങ്ങളില്‍ പ്രതിഷേധിച്ച് രാജ്യവ്യാപകമായി തൊഴിലാളികള്‍ ആഹ്വാനം ചെയ്ത ദ്വിദിന പണിമുടക്ക് സഭയുടെ ശ്രദ്ദയില്‍ പെടേണ്ടതുണ്ട്. വിവിധ മേഖലകളിലെ ദശലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുന്ന ഒരു വിഷയമെന്ന നിലയില്‍, കേന്ദ്ര സര്‍ക്കാര്‍ ഈ നയങ്ങളില്‍ തൊഴിലാളികളുമായി കൂടിയാലോചനകളില്ലാതെ തീരുമാനങ്ങളെടുത്തത് അവരില്‍ വലിയ ആഘാതം സൃഷ്ടിച്ചിരിക്കുകയാണ്.
റെയില്‍വേ, ബാങ്കുകള്‍, കല്‍ക്കരി, ഉരുക്ക്, എണ്ണ, ടെലികോം, തപാല്‍, ആദായനികുതി, ഇന്‍ഷുറന്‍സ് തുടങ്ങി സമ്പദ് വ്യവസ്ഥയുടെ ഒട്ടുമിക്ക പ്രധാന മേഖലകളിലെയും തൊഴിലാളികള്‍ പ്രതിഷേധത്തില്‍ അണിനിരക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനും ഈ സഭയിലെ ജനപ്രതിനിധികള്‍ക്കും അവരുടെ അപേക്ഷകള്‍ അവഗണിക്കാനാവില്ലെന്നും താല്‍ക്കാലികമായി സഭാ നടപടികള്‍ നിര്‍ത്തിവച്ച് ഈ വിഷയം ചര്‍ച്ചയ്ക്ക് എടുക്കേണ്ടത് അത്യാവശ്യമാണെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.
English summary; Binoy Vishwam wants the House to adjourn and discuss workers’ issues
You may also like this video;