Site iconSite icon Janayugom Online

കാനം രാജേന്ദ്രന്‍ മെമ്മോറിയല്‍ ട്രേഡ് യൂണിയൻ സ്കൂൾ ഉദ്ഘാടനം ഇന്ന് ബിനോയ് വിശ്വം നിർവഹിക്കും

എഐടിയുസി ദേശീയ വെെസ് പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച രാജ്യത്തെ പ്രമുഖ ട്രേഡ് യൂണിയൻ നേതാവായ കാനം രാജേന്ദ്രന്റെ സ്മരണയിൽ, ട്രേഡ് യൂണിയൻ പ്രവർത്തകരുടെ വിദ്യാഭ്യാസത്തിനായി എഐടിയുസി ആരംഭിക്കുന്ന ‘കാനം രാജേന്ദ്രൻ മെമ്മോറിയൽ ട്രേഡ് യൂണിയൻ സ്കൂൾ’ ഉദ്ഘാടനം ഇന്ന് നടക്കും.

എംഎൻവിജി അടിയോടി ഹാളിൽ വൈകിട്ട് മൂന്ന് മണിക്ക് നടക്കുന്ന ചടങ്ങിൽ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം നിര്‍വഹിക്കും. എഐടിയുസി സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിക്കും. ഡിജിറ്റൽ ക്യാപ്പിറ്റലിസം എന്ന വിഷയത്തിൽ ജനയുഗം പത്രാധിപർ രാജാജി മാത്യു തോമസ് ആദ്യ ക്ലാസെടുക്കും.

Exit mobile version