Site iconSite icon Janayugom Online

കാനം നീതിബോധത്തിന്റെ പ്രതീകം: ബിനോയ് വിശ്വം

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെയും ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന്റെയും കരുത്തുറ്റ നേതാവ് കാനം രാജേന്ദ്രന്‍ കേരളത്തിലെ നീതിബോധത്തിന്റെ പ്രതീകമായിരുന്നെന്ന് സിപിഐ സംസ്ഥാന സെക്രട്ടറിയും എംപിയുമായ ബിനോയ് വിശ്വം. കേരളാ ഹൗസില്‍ നടന്ന കാനം അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എംപിമാരായ കെ സി വേണുഗോപാല്‍, ഇ ടി മുഹമ്മദ് ബഷീര്‍, ബെന്നി ബഹനാന്‍, വി ശിവദാസന്‍, എ എ റഹീം, ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധി കെ വി തോമസ്, ദേശീയ മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ, ആര്‍ജെഡി സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ് കുമാര്‍, ഓള്‍ ഇന്ത്യ മലയാളി അസോസിയേഷന്‍ ചെയര്‍മാര്‍ ബാബു പണിക്കര്‍, ഡല്‍ഹി മലയാളി അസോസിയേഷന്‍ അധ്യക്ഷന്‍ കെ രഘുനാഥ്, കേരള എജ്യുക്കേഷന്‍ സൊസൈറ്റി പ്രസിഡന്റ് ദാമോദരന്‍, മില്‍മ ചെയര്‍മാന്‍ കെ എസ് മണി തുടങ്ങി രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക മേഖലയിലെ പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുത്തു. ചടങ്ങില്‍ പി സന്തോഷ് കുമാര്‍ എംപി സ്വാഗതവും കേരളാ ക്ലബ്ബ് വൈസ് പ്രസിഡന്റ് എ ജെ ഫിലിപ്പ് നന്ദിയും പറഞ്ഞു.

Eng­lish Sum­ma­ry: binoy viswam about kanam rajendran
You may also like this video

Exit mobile version