മഹാരഥന്മാർ ഇരുന്ന കസേരയിൽ ഇരിക്കാൻ അവരുടെയത്ര യോഗ്യനല്ലെങ്കിലും കഴിവിനൊത്ത് പ്രവർത്തിക്കാനുള്ള ശ്രമങ്ങൾ നടത്തുമെന്ന് ബിനോയ് വിശ്വം. എക്സിക്യൂട്ടീവ് ചേര്‍ന്ന് പാർട്ടി പുതിയൊരു ഉത്തരവാദിത്തം തന്നെ ഏല്പിച്ചു. അത് ഭംഗിയാക്കാന്‍ ശ്രമിക്കും. സംസ്ഥാന കൗൺസില്‍ അതിന് അംഗീകാരം നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇടതുപക്ഷത്തിന്റെ ആശയങ്ങളെയും പാരമ്പര്യത്തെയും കുറിച്ച് ഉത്തമ ബോധ്യമുണ്ട്. എൽഡിഎഫ് ഇന്ത്യൻ രാഷ്ട്രീയത്തിന് വഴി കാട്ടുന്ന കൂട്ടായ്മയാണ്. പലപ്പോഴും എൽഡിഎഫിനെ വിമർശിക്കേണ്ടി വന്നിട്ടുണ്ട്. പക്ഷേ, അതൊന്നും ഒരിക്കലും മുന്നണിയെ ദുർബലപ്പെടുത്താനായിരുന്നില്ല, മറിച്ച് ശക്തിപ്പെടുത്താനായിരുന്നു.
എൽഡിഎഫിന്റേതല്ലാത്ത താല്പര്യമൊന്നും സിപിഐയ്ക്കില്ല. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ തന്നെ വഴികാട്ടിയായി എല്‍ഡിഎഫ് മാറണം. എല്‍ഡിഎഫാണ് ഭാവിയുടെ പ്രതീക്ഷ. കണ്ണിലെ കൃഷ്ണമണിയെപ്പോലെയാണ് എല്‍ഡിഎഫിനെ കാണുന്നത്. അതുകൊണ്ടു തന്നെ പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന അത്ര അളവില്‍ തന്നെ എല്‍ഡിഎഫിനെ ശക്തിപ്പെടുത്താനും ശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
English Summary: Binoy viswam comments on new post
You may also like this video