Site iconSite icon Janayugom Online

റെയില്‍വെ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവുകള്‍ തിരിച്ച് കൊണ്ടുവരണമെന്ന് ബിനോയ് വിശ്വം എംപി

ഇന്ത്യന്‍ റയില്‍വേയില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നല്‍കിയിരുന്ന ഇളവുകള്‍ (con­ces­sion) തിരിച്ച് കൊണ്ടുവരണമെന്ന് റയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിനോട് ആവശ്യപ്പെട്ട് ബിനോയ് വിശ്വം എംപി. കോവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തലാക്കിയ ഇളവുകള്‍ കോവിഡ് പ്രശ്‌നങ്ങളില്‍ നിന്നും തിരിച്ചു വന്നതിനു ശേഷവും രാജ്യത്ത് തുടരുകയാണ്. ഇളവുകള്‍ തിരിച്ചു കൊണ്ടുവരണമെന്ന് മുതിര്‍ന്ന പൗരന്‍മാര്‍ ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും ഇതിലൊരു പുനപരിശോധനക്ക് തയ്യാറാകുന്നില്ലെന്നും ബിനോയ് വിശ്വം മന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടി.

രാജ്യത്തെ ജനങ്ങള്‍ക്ക് സാമ്പത്തികപരമായും കാര്യക്ഷമവുമായ ഗതാഗത മാര്‍ഗ്ഗം നല്‍കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഇന്ത്യന്‍ റയില്‍വേ 50ലേറെ വിഭാഗങ്ങളിലുള്ളവര്‍ക്കാണ് ഇളവുകള്‍ നല്‍കിയിരുന്നത്. റയില്‍വേ നല്‍കിയ ഇളവുകള്‍ വലിയൊരു വിഭാഗത്തിന് യാത്രാ ചെലവ് താങ്ങാനാവുന്നതാക്കിയിരുന്നു. കോവിഡിനെതിരെയുള്ള ജാഗ്രതയുടെ ഭാഗമായി ഇളവുകള്‍ നിര്‍ത്തലാക്കിയപ്പോള്‍ കോവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തില്‍ പുനരാരംഭിക്കുമെന്നായിരുന്നു കരുതിയത്, എന്നാല്‍ കോവിഡിന്റെ മറവില്‍ ഇത്തരം ഇളവുകള്‍ പൂര്‍ണ്ണമായി ഇല്ലാതാക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ഇത് രാജ്യത്തെ ജനങ്ങളെ വളരെ ദോഷകരമായി ബാധിച്ചിരിക്കുന്നുവെന്നും ബിനോയ് വിശ്വം എംപി കത്തില്‍ വ്യക്തമാക്കി.

ഈയൊരവസരത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്കുള്ള ഇളവുകള്‍ പുനസ്ഥാപിക്കണം, മുതിര്‍ന്ന പൗരന്‍മാരില്‍ പലരും ടിക്കറ്റുകള്‍ക്കായി മുഴുവന്‍ തുകയും നല്‍കാനുള്ള സാമ്പത്തിക ഭദ്രതയില്ലാത്തവരാണ്, ഇളവുകളില്ലാതായത് അവരില്‍ വലിയ ആഘാതമാണ് സൃഷ്ടിച്ചത്. രാജ്യത്തിനുവേണ്ടി അധ്വാനിച്ച മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഇന്ന് അര്‍ഹതപ്പെട്ട അന്തസും ബഹുമാനവും നല്‍കേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Eng­lish sum­ma­ry; Binoy Viswam MP urges Rail­way Min­is­ter to bring back con­ces­sions for senior citizens

You may also like this video;

YouTube video player
Exit mobile version