യുദ്ധം നടക്കുന്ന ഒരു രാജ്യത്ത് സ്ഥിതി ചെയ്യുന്ന ഇന്ത്യന്‍ എംബസി ഉത്തരവാദിത്തത്തോടെയും സജീവമായും പ്രവർത്തിക്കണമെന്ന് സിപിഐ പാര്‍ലമെന്ററി ഗ്രൂപ്പ് നേതാവ് ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തിൽ, വിദ്യാർത്ഥികളെ അവരുടെ സ്വന്തം ചെലവില്‍ നാട്ടിലേയ്ക്ക് വരാൻ എങ്ങനെയാണ് ഇന്ത്യൻ എംബസി പ്രേരിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. ഇന്ത്യൻ വിദേശ നയവും നയതന്ത്ര കഴിവുകളും വീണ്ടും പരീക്ഷിക്കപ്പെടുകയാണ്. കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി സാധ്യമായതെല്ലാം ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
English Summary: Travel expenses for students from Ukraine: Embassy must act responsibly: Binoy Vishwam
You may like this video also