Site iconSite icon Janayugom Online

ബാങ്ക് ഇടപാടുകള്‍ക്ക് ബയോമെട്രിക് വിവരങ്ങള്‍

bankbank

ഇടപാടുകള്‍ക്ക് ഫേസ് റെക്കഗ്നിഷന്‍, ഐറിസ് സ്കാന്‍ തുടങ്ങിയ ബയോമെട്രിക് സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ ബാങ്കുകള്‍ക്ക് അനുമതി നല്‍കി കേന്ദ്ര സര്‍ക്കാര്‍. തട്ടിപ്പ്, നികുതിവെട്ടിപ്പ് തുടങ്ങിയവ കുറയ്ക്കാന്‍ നിയന്ത്രണവിധേയമായി ഇത്തരം സുരക്ഷാ സംവിധാനങ്ങള്‍ ഉപയോഗിക്കാനാണ് അനുമതി. ചില വന്‍കിട സ്വകാര്യ, പൊതുമേഖലാ ബാങ്കുകള്‍ ഇതിനോടകം തന്നെ ഈ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതായി ധനമന്ത്രാലയം ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി.

നികുതി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന പാന്‍ കാര്‍ഡ് നമ്പര്‍ ബാങ്കുകളില്‍ നല്‍കിയിട്ടുള്ളവര്‍ക്ക് ഇത്തരം പരിശോധന നിര്‍ബന്ധമല്ല. പുതിയ ഉത്തരവ് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ബാങ്കുകളില്‍ ഫേഷ്യല്‍ റെക്കഗ്നിഷ്യന്‍ ഉപയോഗിക്കുന്നത് വന്‍ സ്വകാര്യതാ ലംഘന പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സ്വകാര്യതാ, സൈബര്‍സെക്യൂരിറ്റി എന്നിവയില്‍ രാജ്യത്തിന് പ്രത്യേക നിയമങ്ങള്‍ ഇല്ലാത്തതിനാല്‍ നടപടി ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് സൈബര്‍ നിയമവിദഗ്ധനായ അഡ്വ. പവന്‍ ദുഗ്ഗല്‍ പറയുന്നു. ഒരു വര്‍ഷം 20 ലക്ഷം നിക്ഷേപിക്കുകയോ പിന്‍വലിക്കുകയോ ചെയ്യുന്നവര്‍ക്കാണ് ഈ പരിശോധന നിര്‍ബന്ധമാക്കുന്നത്. ഒരു ഉപഭോക്താവിന്റെ വിരലടയാള പരിശോധന പരാജയപ്പെട്ടാല്‍ ഫേസ് റെക്കഗ്നിഷന്‍, ഐറിസ് സ്കാന്‍ തുടങ്ങിയവ നടത്താന്‍ ഡിസംബറിലാണ് ധനമന്ത്രാലയം ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയത്.

ഒരു സാമ്പത്തിക വർഷത്തിൽ 20 ലക്ഷം രൂപയിൽ കൂടുതൽ നിക്ഷേപം നടത്തുന്നതിനും പിൻവലിക്കുന്നതിനും ആധാറും പാന്‍ നമ്പറും നിര്‍ബന്ധമാക്കി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയായിരുന്നു പുതിയ നിര്‍ദേശം. അതേസമയം ഇതുസംബന്ധിച്ച് പ്രതികരിക്കാന്‍ യുഐഡിഎഐയോ ധനമന്ത്രാലയമോ തയ്യാറായിട്ടുമില്ല.

Eng­lish Sum­ma­ry: Bio­met­ric infor­ma­tion for bank transactions

You may also like this video

Exit mobile version