Site iconSite icon Janayugom Online

ബിപിന്‍ റാവത്തിന്റെ മരണം: സമൂഹമാധ്യമത്തില്‍ അനുചിതമായ ഇമോജി ഉപയോഗിച്ച ബാങ്ക് ജീവനക്കാരിക്ക് സസ്പെന്‍ഷന്‍

Bipin RawatBipin Rawat

കുനൂരിലെ ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തില്‍, സമൂഹമാധ്യമത്തില്‍ അനുചിതമായ ഇമോജി പോസ്റ്റ് ചെയ്ത ബാങ്ക് ജീവനക്കാരിക്ക് സസ്പെന്‍ഷന്‍. ജമ്മുകശ്മീരിലെ ബാങ്ക് ജീവനക്കാരിയ്ക്കാണ് സസ്പെന്‍ഷന്‍. ബിപിന്‍ റാവത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഇവര്‍ സമൂഹമാധ്യമത്തില്‍ അനുചിതമായ ഇമോജി പോസ്റ്റ് ചെയ്തതായി കണ്ടെത്തി. സമൂഹമാധ്യമങ്ങളിലെ ഇത്തരം പോസ്റ്റുകള്‍ക്കെതിരെ ബാങ്കില്‍ ചട്ടങ്ങള്‍ നിലനില്‍ക്കെയാണ് ഇവര്‍ ഇങ്ങനെ ചെയ്തത്. ബാങ്ക് നിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച ജീവനക്കാരിയെ അച്ചടക്ക നടപടിയുടെ ഭാഗമായി വ്യാഴാഴ്ച സസ്പെന്‍ഡ് ചെയ്തതായും അധികൃതര്‍ അറിയിച്ചു.

Eng­lish Sum­ma­ry: Bipin Rawat’s death: Bank employ­ee sus­pend­ed for using inap­pro­pri­ate emo­ji on social media

You may like this video also

Exit mobile version