Site iconSite icon Janayugom Online

ബിര്‍ഭും കൂട്ടകൊല; ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒമ്പതായി

പശ്ചിമ ബംഗാളിലെ ബിര്‍ഭുമില്‍ ആളുകളെ തീവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ പൊള്ളലേറ്റ് ചികിത്സയിലിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ സംഭവത്തില്‍ മരിച്ചവരുടെ എണ്ണം ഒമ്പതായി. ഗുരുതരമായി പൊള്ളലേറ്റ നജിമ ബീബിയാണ് ഇന്ന് മരിച്ചത്. ഇവരെ കഴിഞ്ഞയാഴ്ച രാംപൂർഹട്ട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് നില വഷളായതിനെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

മാർച്ച് 21 ന് രാത്രി ബംഗാളിലെ ബിർഭും ജില്ലയിലെ രാംപുർഹട്ടിനടുത്തുള്ള ബോഗ്തുയി ഗ്രാമത്തിലാണ് ആളുകളെ വീടിനുള്ളില്‍ പൂട്ടിയിട്ട് തീവച്ചത്. തൃണമൂൽ കോൺഗ്രസ് പ്രാദേശിക പഞ്ചായത്ത് നേതാവിന്റെ കൊലപാതകത്തിന്റെ പിന്നാലെയാണ് കൂട്ടകൊല നടന്നത്. സംസ്ഥാന സർക്കാർ നിയോഗിച്ച എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ടിൽ അതൃപ്തി രേഖപ്പെടുത്തി കൽക്കട്ട ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടുകൊടുത്തിരുന്നു. കേസിൽ ഇതുവരെ 22 പേർ അറസ്റ്റിലായിട്ടുണ്ട്.

eng­lish summary;Birbhum arson case: Death toll climbs to 9 as vic­tim suc­cumbs to burns

you may also like this video;

Exit mobile version