Site iconSite icon Janayugom Online

ബിര്‍ഭും കൂട്ടക്കൊല: കല്‍ക്കട്ട ഹൈക്കോടതി സ്വമേധയാ കേസെടുത്തു

bhirbhumbhirbhum

പശ്ചിമ ബംഗാളിലെ ബിര്‍ഭൂമില്‍ എട്ട് പേരെ തീവച്ച് കൊലപ്പെടുത്തിയ കേസില്‍ കല്‍ക്കട്ട ഹൈക്കോടതി സ്വമേധയ കേസെടുത്തു. ചീഫ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജസ്റ്റിസ് രാജശ്രീ ഭരദ്വാജ് എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. സാക്ഷികള്‍ക്ക് സംരക്ഷണം ഉറപ്പാക്കണമെന്നും സംഭവസ്ഥലത്ത് സിസിടിവികള്‍ സ്ഥാപിക്കണമെന്നും കോടതി ഉത്തരവിട്ടു.
സംഭവത്തില്‍ സിബിഐയുടെയോ എന്‍ഐഎയുടെയോ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ പൊതുതാല്പര്യ ഹര്‍ജിയും സമര്‍പ്പിച്ചിട്ടുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസിലെ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തിന് പിന്നിലെന്നാണ് സൂചന.

Eng­lish Sum­ma­ry: Birb­hum mas­sacre: Cal­cut­ta High Court files suo moto case
You may like this video also

Exit mobile version