എട്ട് പേർ കൊല്ലപ്പെട്ട ബിർഭൂം സംഘർഷവുമായി ബന്ധപ്പെട്ട് അഗ്നിശമന സേനാംഗങ്ങളെ സിബിഐ ചോദ്യം ചെയ്യും. തീയണയ്ക്കാൻ രാംപൂർഹട്ടിൽ ആദ്യമെത്തിയ സംഘത്തെയാണ് ചോദ്യം ചെയ്യുക. അക്രമികൾ വീടുകൾക്ക് തീ വച്ച രാത്രിയിലും പിറ്റേന്ന് പുലർച്ചെയും അഗ്നിശമനസേന സ്ഥലത്തെത്തിയിരുന്നു. പതിനൊന്ന് മൃതദേഹങ്ങൾ കണ്ടെടുത്തുവെന്ന അഗ്നിശമന ഉദ്യോഗസ്ഥന്റെ മൊഴിയെ കുറിച്ചാണ് അന്വേഷിക്കുക.
രാംപൂർഹട്ടിലെത്തിയ പൊലീസ് സംഘത്തെയും സിബിഐ ഉടൻ ചോദ്യം ചെയ്യും. മരണ സംഖ്യയിൽ ആദ്യമുണ്ടായ വിവാദത്തെ കുറിച്ചും സിബിഐ അന്വേഷിക്കും.
സംഭവത്തിൽ ഇന്നലെയാണ് സിബിഐ അന്വേഷണം ആരംഭിച്ചത്. അക്രമം നടന്ന രാംപൂർഹാട്ടിൽ സിബിഐ സംഘം ഇന്നലെ എത്തി. ഡല്‍ഹിയിൽ നിന്നുള്ള കേന്ദ്ര ഫൊറൻസിക് സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. കേസിൽ ഇതുവരെ 21 പേരാണ് അറസ്റ്റിലായത്.
english summary;Birbhum massacre; The CBI will question the fire brigade
you may also like this video;