Site iconSite icon Janayugom Online

പക്ഷിപ്പനി പടരുന്നു: അതീവ ജാഗ്രത

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ കേന്ദ്ര സർക്കാർ സംസ്ഥാനങ്ങൾക്ക് ജാഗ്രതാനിർദേശം നൽകി. തമിഴ്നാട്, ആന്ധ്രാപ്രദേശ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ എച്ച്5എൻ1 വൈറസ് സാന്നിധ്യം കണ്ടെത്തിയതാണ് ആശങ്ക വർധിപ്പിക്കുന്നത്. രോഗവ്യാപനം തടയാൻ കർശന നടപടികൾ സ്വീകരിക്കാൻ കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം ആവശ്യപ്പെട്ടു.
ഫെബ്രുവരി ആദ്യവാരം മുതൽ ചെന്നൈയുടെ വിവിധ ഭാഗങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചത്തു വീഴുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ആയിരത്തിയഞ്ഞൂറിലധികം കാക്കകൾ ഇത്തരത്തിൽ ചത്തതിനെത്തുടർന്ന് നടത്തിയ ലബോറട്ടറി പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഇതോടെ ചെന്നൈയിലും പരിസര ജില്ലകളിലും കോഴി ഫാമുകളിൽ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.
ആന്ധ്രാപ്രദേശ്: ചിറ്റൂർ, അന്നമയ ജില്ലകളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിയിറച്ചി, മുട്ട എന്നിവയുടെ വിപണനത്തിന് നിയന്ത്രണമേർപ്പെടുത്തി. ഭഗൽപൂർ, ദർഭംഗ ജില്ലകളിൽ ദേശാടന പക്ഷികൾക്കും കാട്ടുപക്ഷികൾക്കും രോഗം സ്ഥിരീകരിച്ചു. ഇവിടങ്ങളിൽ പ്രത്യേക ദ്രുതകർമ്മ സേനയെ വിന്യസിച്ചിട്ടുണ്ട്.

Exit mobile version