ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കുട്ടനാടിന്റെ സമീപ പ്രദേശങ്ങളില്‍ കോഴി, താറാവ് ഇറച്ചിയുടേയും മുട്ടയുടേയും വില്‍പ്പന നിരോധിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. പക്ഷിപ്പനി കൂടുതല്‍ പ്രദേശങ്ങളിലേയ്ക്ക് വ്യാപിക്കുന്നത് തടയാന്‍ പക്ഷികളെ കൊന്നൊടുക്കുന്ന നടപടി (കള്ളിങ്) നാളെ ആരംഭിക്കും.
എടത്വ, ചെറുതന പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ കള്ളിങ്. താറാവ്, കോഴി എന്നിവയ്ക്ക് പുറമേ കാട മുട്ടയ്ക്കും വില്പന നിരോധനം ബാധകമാണ്. ഈ മാസം 25 വരെയാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. വളത്തിനായി പക്ഷികളുടെ കാഷ്ഠം ഉപയോഗിക്കുന്നതും തടഞ്ഞിട്ടുണ്ട്. ഉത്തരവ് നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് ഇന്ന് മുതല്‍ പ്രത്യേക സ്ക്വാഡുകള്‍ പ്രവൃത്തിക്കും. കുട്ടനാട്, കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍മാര്‍ക്കായിരിക്കും സ്ക്വാഡുകളുടെ ഏകോപന ചുമതല.
English Summary: Bird flu: Sale of meat and eggs banned in Kuttanad
You may also like this video