Site icon Janayugom Online

സ്‌പൈസ് ജെറ്റ് വിമാനത്തില്‍ പക്ഷിയിടിച്ചു; തിരിച്ചിറക്കി

ഡല്‍ഹിയില്‍ നിന്നും ലേയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ എന്‍ജിനില്‍ പക്ഷിയിടിച്ചു. വിമാനം ഡല്‍ഹിയില്‍ തിരിച്ചിറക്കി. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് സ്‌പൈസ് ജെറ്റ് അധികൃതര്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 10.30നു ഡല്‍ഹിയില്‍ നിന്നും യാത്രതിരിച്ച വിമാനം അപകടത്തെത്തുടര്‍ന്ന് 11 മണിയോടെ ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറക്കി.
135 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം എമര്‍ജന്‍സി ലാന്‍ഡിങ് നടത്തിയിട്ടില്ലെന്നും യാത്രക്കാര്‍ എല്ലാവരും തന്നെ സുരക്ഷിതരാണെന്നും സ്പൈസ് ജെറ്റ് അറിയിച്ചു. 

Eng­lish Summary:Bird strikes Spice Jet plane; Returned
You may also like this video

Exit mobile version