Site iconSite icon Janayugom Online

പ്രസവ ശസ്ത്രക്രിയ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ചു; ഡോക്ടര്‍ക്കെതിരെ പരാതിയുമായി യുവതി

അനുവാദമില്ലാതെ പ്രസവ ശസ്ത്രക്രിയയുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത ഡോക്ടര്‍ക്കെതിരെ നിയമനടപടിയുമായി യുവതി. യുഎഇയിലെ യുവതിയാണ് കേസ് ഫയല്‍ ചെയ്തത്. ഇന്‍സ്റ്റഗ്രാമില്‍ അനുവാദമില്ലാതെ പ്രവസ വിഡിയോ ഇട്ടതിന് 50,000 ദിര്‍ഹം നഷ്ടപരിഹാരം ആവിശ്യപ്പെട്ടത്. അല്‍ ഐന്‍ ഫസ്റ്റ് ഇന്‍സ്റ്റന്‍സ് കോടതി കേസ് തള്ളി.

ആശുപത്രിക്കെതിരെയും വീഡിയോ പകര്‍ത്തിയ ഡോക്ടര്‍ക്കെതിരെയുമാണ് യുവതി പരാതി നല്‍കിയത്. പ്രസവം നടക്കുന്നതിനിടെയാണ് അനുവാദം പോലും ചോദിക്കാതെ വിഡിയോ പകര്‍ത്തിയതെന്നും ധാര്‍മികവും ഭൗതികവുമായ പ്രശ്‌നത്തിന് നഷ്ടപരിഹാരം വേണമെന്നായിരുന്നു യുവതിയുടെ ആവശ്യം.

Eng­lish Summary:Birth surgery video was cap­tured and dis­sem­i­nat­ed; The woman com­plained against the doctor
You may also like this video

Exit mobile version