Site icon Janayugom Online

ബസ് അലങ്കരിച്ച് നടന്‍ സൂര്യയ്ക്ക് പിറന്നാള്‍ ആശംസ; പൊലീസ് പിഴയൊടുക്കി

തമിഴ് നടന്‍ സൂര്യയ്ക്ക് പിറന്നാള്‍ ആശംസ അറിയിച്ച് സ്വകാര്യ ബസ് അലങ്കരിച്ച് സര്‍വീസ് നടത്തിയതിന് പിഴയൊടുക്കി. ഇന്നലെ രാവിലെ 10.30ന് കൊല്ലം നഗരത്തില്‍ താലൂക്ക് കച്ചേരി ജംക്ഷനിലാണു സംഭവം. ചവറ കൊട്ടിയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുന്നില്‍ ബലൂണുകളും പോസ്റ്ററും പതിപ്പിച്ചു സര്‍വീസ് നടത്തിയത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണു വാഹനത്തില്‍ ബലൂണുകളും പോസ്റ്ററും പതിച്ചിരുന്നത്. വാഹനത്തിന്റെ ഇടതു ഭാഗം പൂര്‍ണമായും കാണാന്‍ സാധിക്കാത്ത നിലയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

വാഹനത്തിന്റെ അപകടകരമായ യാത്ര ശ്രദ്ധയില്‍പ്പെട്ട കൊല്ലം സിറ്റി ട്രാഫിക് എസ്‌ഐ എം ഷഹാലുദ്ദീന്‍ താലൂക്ക് കച്ചേരിയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് സംഘത്തിനു നിര്‍ദേശം നല്‍കി വാഹനം അവിടെ വച്ചു പിടികൂടി. തുടര്‍ന്ന് ട്രാഫിക് എസ്‌ഐ നേരിട്ട് എത്തി ജീവനക്കാരെ പുറത്ത് ഇറക്കി, വാഹനത്തിന്റെ മുന്നിലെ ഗ്ലാസില്‍ ഒട്ടിച്ചിരുന്ന പോസ്റ്ററും ബലൂണുകളും നീക്കി. അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയതിനു പിഴ ഈടാക്കിയശേഷം ബസ് വിട്ടു നല്‍കി.

Eng­lish sum­ma­ry; Birth­day wish to actor Suriya by dec­o­rat­ing a bus; The police issued a fine

You may also like this video;

Exit mobile version