ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ 30 ദിവസം ശമ്പളത്തോടുകൂടി വിവാഹ അവധി പ്രഖ്യാപിച്ച് ചെെന. ചെെനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മുഖപത്രമായ പീപ്പിൾസ് ഡെയ്‌ലി ഹെല്‍ത്താണ് വാര്‍ത്ത പുറത്തുവിട്ടത്. ഫെബ്രുവരിയോടെ പുതിയ ആനൂകൂല്യങ്ങള്‍ പ്രവിശ്യകള്‍ക്ക് പ്രാബല്യത്തില്‍ വരുത്താം. നിലവില്‍ ശമ്പളത്തോടുകൂടിയുള്ള വിവാഹ അവധി മൂന്ന് ദിവസമാണ്. പീപിള്‍സ് ഡെയ്‌ലി ഹെല്‍ത്ത് റിപ്പോര്‍ട്ട് പ്രകാരം, ചൈനയിലെ വടക്ക് പടിഞ്ഞാറന്‍ പ്രവിശ്യയായ ഗാന്‍സുവും കൽക്കരി നിര്‍മ്മാണ പ്രദേശമായ ഷാങ്‌സിയും മുപ്പത് ദിവസം വിവാഹ അവധി നല്‍കും. ഷാങ്ഹായ് പത്തും സിചുവാന്‍ മൂന്ന് ദിവസവുമായിരിക്കും നല്‍കുക.
കുറഞ്ഞ സാമ്പത്തിക വികസനമുള്ള പ്രവിശ്യകളിലും നഗരങ്ങളിലുമാണ് വിവാഹ അവധി നീട്ടിയിരിക്കുന്നത്. അവധിക്കുപുറമേ ഭവന സബ്‌സിഡിയും പുരുഷന്‍മാര്‍ക്കായുള്ള ശമ്പളത്തോടു കൂടിയ പിതൃത്വ അവധിയും തുടങ്ങി മറ്റ് നടപടികളും സ്വീകരിക്കേണ്ടതുണ്ടെന്നാണ് വിദഗ്‍ധര്‍ അഭിപ്രായപ്പെടുന്നു.1980 മുതല്‍ 2015 വരെ ഒറ്റ കുട്ടി നിയമം നടപ്പിലാക്കിയതോടെ 1000 പേര്‍ക്ക് 6.77 ശതമാനമെന്ന നിലയില്‍ കഴിഞ്ഞ വര്‍ഷം ചൈനയില്‍ ഏറ്റവും കുറഞ്ഞ ജനന നിരക്ക് രേഖപ്പെടുത്തിയിരുന്നു.
English Summary: Birthrate Concerns: 30 Days of Paid Wedding Leave for Newlyweds in China
You may also like this video