വെസ്റ്റിൻഡീസിനെതിരെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ മിന്നും പ്രകടനത്തിലൂടെ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയ രവി ബിഷ്ണോയിയെ അഭിനന്ദിച്ച് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ്മ. മത്സരത്തിന്റെ ഏത് ഘട്ടത്തിലും വന്ന് പന്തെറിയുവാന്‍ കഴിയുന്ന താരമാണ് ബിഷ്ണോയി എന്നും താരത്തിന്റെ വേരിയേഷനുകളും സ്പിൻ മികവും കളിയുടെ ഗതി തന്നെ മാറ്റിമറിക്കാവുന്ന ഒന്നാണ് എന്നും രോഹിത് ശര്‍മ്മ പറഞ്ഞു. ആദ്യ മത്സരത്തിൽ മികവ് പുലര്‍ത്തിയ ബിഷ്ണോയ് ഇന്ത്യയുടെ ഭാവി പ്രതിഭയായി മാറുമെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു.
English Summary:Bishnoi Future Talent: Rohit Sharma
You may also like this video