Site iconSite icon Janayugom Online

ബസിലിരിക്കെ മൂട്ട കടിച്ചു ; യുവതിക്ക് 1.29 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി

ബസ് യാത്രിക്കിടെ മൂട്ട കടിയേറ്റ യുവതിക്ക് 1.29 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് കോടതി. മംഗളൂരുവിലാണ് സംഭവം. മൂട്ട കടിച്ചെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ച ദീപിക സുവര്‍ണയ്ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. ജില്ലാ ഉപഭോകൃത തര്‍ക്കപരിഹാര കോടതിയുടേതാണ് വിധി 

യുവതി ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോ​ഗിച്ച റെഡ് ബസ് ആപ്പ്, ബസ് ഉടമ എന്നിവർ ചേർന്നാണ് തുക കൈമാറേണ്ടത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് നഷ്ടപരിഹാരം സംബന്ധിച്ച വിധി വന്നത്. 10000 രൂപ നിയമചെലവ്, 18650 രൂപ പിഴ, 850 രൂപ ടിക്കറ്റ് ചാർജ്, ഒരു ലക്ഷം രൂപ നഷ്ടപരിഹാരം എന്നിങ്ങനെയാണ് കണക്ക്.

മംഗളൂരുവിൽ നിന്നും ബം​ഗളൂരുവിലേക്കുള്ള യാത്രക്കിടെയായിരുന്നു യുവതിയെ മൂട്ട കടിച്ചത്. മംഗളൂരുവിൽനിന്ന് ബംഗളൂരുവിലേക്ക് സീ ബേർഡ് എന്ന സ്വകാര്യ ബസിൽ യാത്ര ചെയ്യുന്നതിനിടെയാണ് മൂട്ട കടിച്ചത്. ബസ് ജീവനക്കാരനോട് സംഭവം പറഞ്ഞിരുന്നുവെന്നും എന്നാൽ ഗൗനിച്ചില്ലെന്നും പരാതിയിൽ പറയുന്നു. കന്നഡയിലെ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ പോകുന്നതിനിടെയായിരുന്നു സംഭവം. മൂട്ട കടിച്ചത് തൻ്റെ റിയാലിറ്റി ഷോയിലെ പ്രകടനത്തെ ബാധിച്ചൂവെന്നും ഇത് പ്രതിഫലം കുറയുന്നതിന് ഇടയാക്കിയെന്നും പരാതിയിൽ പറഞ്ഞിരുന്നു.

Exit mobile version