Site iconSite icon Janayugom Online

സിഎഎ പിന്‍വലിക്കണമെന്ന് ബിജെപി സഖ്യകക്ഷി

പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന ആവശ്യവുമായി ബിജെപി സഖ്യ കക്ഷിയായ നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി (എന്‍പിപി) നേതാവ് അഗത സാങ്മ. പാര്‍ലമെന്റ് ശീതകാല സമ്മേളനത്തിനു മുന്നോടിയായി ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലാണ് മേഘാലയയിലെ തുരയില്‍ നിന്നുള്ള എംപി അഗത സാങ്മ ഇക്കാര്യം ആവശ്യപ്പെട്ടത്. ജനങ്ങളുടെ വികാരം കണക്കിലെടുത്ത് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കിയതുപോലെ, സിഎഎയും റദ്ദാക്കണമെന്നായിരുന്നു ആവശ്യം. കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, പ്രഹ്ലാദ് ജോഷി, പിയുഷ് ഗോയല്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത യോഗത്തിലാണ് അഗത ഇക്കാര്യം ആവശ്യപ്പെട്ടത്. മേഘാലയയിലെ ബിജെപിയുടെ മുഖ്യ സഖ്യ കക്ഷിയാണ് എന്‍പിപി. അടുത്ത വര്‍ഷം മണിപ്പൂരില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് എന്‍പിപി പ്രഖ്യാപിച്ചിരുന്നു.

Eng­lish sum­ma­ry; BJP ally urges to with­draw CAA

You may also like this video;

Exit mobile version