Site iconSite icon Janayugom Online

ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി

തെരഞ്ഞെടുപ്പ് ചെലവ്കണക്ക് നൽകാതിരുന്ന ബിജെപി സ്ഥാനാർത്ഥിയുടെ പത്രിക തള്ളി. ആലപ്പുഴ നഗരസഭ വാടയ്ക്കൽ വാർഡിലെ ബിജെപി സ്ഥാനാർഥി കെ കെ പൊന്നപ്പന്റെ പത്രികയാണ് തെരഞ്ഞെടുപ്പ് കമീഷൻ തള്ളിയത്. ഇതോടെ വാർഡിൽ സ്ഥാനാർത്ഥിയില്ലാതയതോടെ ബിജെപി നേതൃത്വം വെട്ടിലായി. സ്വതന്ത്രന്മാരെ കണ്ടെത്തി പിന്തുണക്കാനുള്ള ശ്രമം നേതാക്കൾ തുടങ്ങിയിട്ടുണ്ട്. 2020ൽ ബീച്ച് വാർഡിൽ നിന്ന് ബിജെപി ജില്ലകമ്മിറ്റി അംഗമായ പൊന്നപ്പൻ മത്സരിച്ചിരുന്നു. ഇതിന്റെ ചെലവ് കണക്ക് നൽകാത്തതിനെത്തുടർന്ന് 2022ൽ പൊന്നപ്പനെ കമീഷൻ അയോഗ്യനാക്കി. ഇത് മറച്ചുവെച്ച് ഇക്കുറിയും മത്സരിക്കാൻ പത്രിക നൽകിയത്. സൂക്ഷ്മപരിശോധയിൽ കമീഷൻ കൈയോടെ പൊക്കുകയായിരുന്നു.

Exit mobile version