Site iconSite icon Janayugom Online

ബിജെപിയുടെ പരാതി: കോമഡി ഫെസ്റ്റില്‍നിന്ന് മുനവര്‍ ഫാറൂഖിയെ ഒഴിവാക്കി

munavar farooquimunavar farooqui

ബിജെപി നല്‍കിയ പരാതിയെ തുടര്‍ന്ന് ഗുഡ്ഗാവ് കോമഡി ഫെസ്റ്റില്‍നിന്ന് സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ മുനവര്‍ ഫാറൂഖിയെ ഒഴിവാക്കി. പൊതുസുരക്ഷ പരിഗണിച്ചാണ് നടപടിയെന്ന് സംഘാടകര്‍ അവകാശപ്പെട്ടു.

ഈ മാസം 19ന് ഗുരുഗ്രാമിലെ സോഹ്ന റോഡിലുള്ള ആര്യ മാളിലാണ് കോമഡി ഫെസ്റ്റ് നടക്കുക. പരിപാടിയില്‍ മുനവര്‍ ഫാറൂഖിയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നിരന്തരം ഫോണ്‍ കോളുകളും സന്ദേശങ്ങളും ലഭിച്ചതായി സംഘാടകര്‍ പറഞ്ഞു. പ്രചാരണ പോസ്റ്ററുകളില്‍ നിന്ന് മുനവര്‍ ഫാറൂഖിയുടെ പേര് നീക്കം ചെയ്തിട്ടുണ്ട്.

മുനവര്‍ ഫാറൂഖി പങ്കെടുക്കുന്ന ഷോ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ച ഗുരുഗ്രാം പൊലീസില്‍ ബിജെപി പരാതി നല്‍കിയിരുന്നു. ഹിന്ദു ദെെവങ്ങളെയും ബിജെപി നേതാവ് അമിത് ഷായെയും അപമാനിച്ച് സംസാരിച്ചുവെന്ന് ആരോപിച്ച് 2021 ജനുവരി മുതലാണ് മുനവര്‍ ഫാറൂഖിക്കെതിരെ സംഘ്പരിവാര്‍ ആക്രമണം ആരംഭിച്ചത്. സംഘ്പരിവാര്‍ പരാതിയില്‍ ഫാറൂഖിയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

Eng­lish Sum­ma­ry: BJP com­plains: Munawar Farooqi dropped from com­e­dy fest

You may like this video also

Exit mobile version