മധ്യപ്രദേശില്‍ തുറസ്സായ സ്ഥലങ്ങളില്‍ ഇറച്ചിയും, മുട്ടയും വില്‍ക്കുന്നതും ആരാധനാലയങ്ങളിലും ‚പൊതുസ്ഥലങ്ങളിലും അനിയന്ത്രിതമായി ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായി മുഖ്യമന്ത്രി മോഹന്‍യാദവ്. പുതിയ മന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് തീരുമാനം.
തുറസ്സായ സ്ഥലങ്ങളിൽ ഇറച്ചി, മുട്ട, മത്സ്യം എന്നിവ വിൽക്കുന്നില്ലെന്ന് ഉറപ്പാക്കാൻ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ നിരീക്ഷണം ഏർപ്പെടുത്തും. ഭക്ഷ്യവകുപ്പ്, പോലീസ്, തദ്ദേശ നഗര സ്ഥാപനങ്ങൾ എന്നിവരെ ഉൾപ്പെടുത്തി ഡിസംബർ 15 മുതൽ 31 വരെ ജനങ്ങൾക്ക് ബോധവൽക്കരണം നൽകുമെന്നും മുഖ്യമന്ത്രി യാദവ് പറഞ്ഞു.
English Summary:
BJP government bans sale of meat in Madhya Pradesh
You may also like this video: