Site iconSite icon Janayugom Online

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ദേവേന്ദ്രഫഡ്നാവിസിനെ തെരഞ്ഞെടുത്ത് ബിജെപി

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയായി ദേവേന്ദ്രഫഡ്നാവിസിനെ തെരഞഞെടുത്ത് ബിജെപി നിയമസഭാ കക്ഷിയോഗം.മഹാരാഷ്ട്ര വിധാന്‍ സഭയില്‍ നടന്ന യോഗത്തിലാണ് ഫഡ്നാവീസിനെ നിയമസഭാ കക്ഷിനേതാവായി തെരഞ്ഞെടുത്തത്. നേരത്തെ, ഫഡ്‌നവിസിനെ മുഖ്യമന്ത്രിയാക്കാന്‍ ബിജെപി കോര്‍ കമ്മിറ്റി യോഗം തീരുമാനിച്ചിരുന്നു. 

ചന്ദ്രകാന്ത് പാട്ടീലും സുധീര്‍ മുന്‍ഗന്തിവറുമാണ് മുഖ്യമന്ത്രിയായി ഫഡ്‌നവിസിന്റെ പേര് നിര്‍ദേശിച്ചത്. ബിജെപി (132), ശിവസേന (57), എന്‍സിപി (41) എംഎല്‍എമാര്‍ക്ക് പുറമേ ഏഴ് സ്വതന്ത്രരുടെ പിന്തുണയും സര്‍ക്കാരിനുണ്ടാവുമെന്നും പാര്‍ട്ടി നേതാവ് ബവന്‍കുലെ അറിയിച്ചു.ബിജെപി മുംബൈ മേഖല അധ്യക്ഷന്‍ ആശിഷ് ഷേലാര്‍ ചീഫ് വിപ്പാവും.ബിജെപി .ദേശീയ നിരീക്ഷകരായ കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍, മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. വ്യാഴാഴ്ച മുംബൈ ആസാദ് മൈതാനിയിലാണ് സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്രമോഡി ചടങ്ങില്‍ പങ്കെടുക്കും.

Exit mobile version