Site icon Janayugom Online

വോട്ട് ചെയ്യാനെത്തുന്ന മുസ്ലീം സ്ത്രീവോട്ടറന്മാരുടെ ഖുര്‍ദ്ധ അഴിച്ച് പരിശോധിക്കണമെന്നാവശ്യവുമായി ബിജെപി

തെരഞെടുപ്പില്‍ വോട്ടുചെയ്യാനെത്തുന്ന മുസ്ലീംസ്ത്രീ വോട്ടറന്മാരുടെ ഖുര്‍ദ്ധ അഴിച്ച് പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ആവശ്യവുമായി ബിജെപി. ശനിയാഴ്ച നടക്കുന്ന വോട്ടെടുപ്പില്‍ എത്തുന്ന സ്ത്രീകള്‍ ഖുര്‍ദ്ധയും, മാസ്ക്കും ധരിച്ചെത്തുമ്പോള്‍ ‚വോട്ടറന്മാരായ അവരെ ഉദ്യോഗസ്ഥരുടെ സഹായത്താല്‍ പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് തെരഞ്ഞെടുപ്പ് കമ്മീഷന് ബിജെപി ഡല്‍ഹി ഘടകം നിവേദനം നല്‍കിയത്.

ബുർദ്ധയും , മാസ്കു ധരിച്ചെത്തുന്നവരെ വിശദമായി പരിശോധിച്ച ശേഷമാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ എന്നും ഖുര്‍ദ്ധ ധരിച്ച ധാരാളം സ്ത്രീകൾ വോട്ടുചെയ്യാൻ പോളിങ് ബൂത്തുകളിൽ എത്തുന്നെന്നും പരാതിയിൽ പറയുന്നു. നേരത്തെ ഹൈദരാബാദിലെ ബിജെപി സ്ഥാനാർഥി മാധവി ലത പോളിങ്‌ബൂത്തിൽ കയറി മുസ്ലിം സ്‌ത്രീ വോട്ടർമാരുടെ ഖുര്‍ദ്ധ അഴിച്ച്‌ പരിശോധ നടത്തിയിരുന്നു. തിരിച്ചറിയൽ കാർഡിലെ ചിത്രവും വോട്ടറുടെ മുഖം ഒത്തുനോക്കിയായിരുന്നു പരിശോധന.

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും പൊലീസുകാരുടെയും സാന്നിധ്യത്തിലായിരുന്നു ബിജെപി നേതാവിന്റെ ചട്ടലംഘനം. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് കേസെടുത്തു.എന്നാൽ കേസ് തനിക്ക്‌ കിട്ടിയ പുരസ്‌കാരമാണെന്നാണ് മാധവി ലത പ്രതികരിച്ചത്. 

Eng­lish Summary:
BJP has demand­ed that the Mus­lim women vot­ers who come to vote should be stripped of their kurdas

You may also like this video:

Exit mobile version