Site icon Janayugom Online

ബിജെപി ജനങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിക്കുന്നു: രാഹുല്‍

ജനങ്ങള്‍ക്കിടയില്‍ ഭയം ജനിപ്പിക്കുകയാണ് ബിജെപിയെന്ന് രാഹുല്‍ ഗാന്ധി. ലോക്‌സഭയില്‍ രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടു മുഖ്യമന്ത്രിമാരെ ജയിലിലാക്കാന്‍ ബിജെപിക്കായി. ഇതില്‍ ഹേമന്ത് സൊരേന്‍ ജയില്‍ മോചിതനായെങ്കിലും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ജയിലിലാണ്. തനിക്കെതിരെ 20 കേസുകള്‍. കേന്ദ്ര ഏജന്‍സികള്‍ 55 മണിക്കൂര്‍ ചോദ്യം ചെയ്തു. ഇതിനിടെ രണ്ടു വര്‍ഷം ജയില്‍ ശിക്ഷ തനിക്ക് കോടതി വിധിച്ചു- അദ്ദേഹം പറഞ്ഞു.

ഭഗവാന്‍ ശിവന്റെ ചിത്രം ഉയര്‍ത്തിയായിരുന്നു രാഹുല്‍ പ്രസംഗത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് ഖുര്‍ആനും ബൈബിളും രാജ്യത്തെ മതേതരത്വത്തിന്റെ മുഴുവന്‍ ബിംബങ്ങളും ഉയര്‍ത്തി. രാഹുലിന്റെ പ്രസംഗം പരമാവധി തടസപ്പെടുത്താനുള്ള നീക്കങ്ങളാണ് ഭരണപക്ഷം സ്വീകരിച്ചത്. ലോക്‌സഭയില്‍ ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ച് അനുരാഗ് ഠാക്കൂറിന്റെ പ്രസംഗത്തിനു ശേഷമായിരുന്നു രാഹുലിന്റെ പ്രസംഗം.

വെറുപ്പും അക്രമവുമാണ് ബിജെപിയുടെ മുഖ്യ അജണ്ട. അയോധ്യയില്‍ രാമക്ഷേത്രം പണിതു. അവിടുന്ന് സാധാരണക്കാരെ കുടിയൊഴിപ്പിച്ച് വിമാനത്താവളം തീര്‍ത്തു. എന്നാല്‍ നഷ്ടപരിഹാരം ലഭിക്കാതെ അവര്‍ ഇപ്പോഴും വലയുകയാണ്. അയോധ്യയില്‍ മത്സരിക്കാനായിരുന്നു പദ്ധതിയെന്നും തോല്‍വി ഭയന്നാണ് മോഡി മണ്ഡലം വാരാണസിയിലേക്ക് മാറ്റിയതെന്നും കാര്യകാരണങ്ങള്‍ സഹിതം രാഹുല്‍ പറഞ്ഞു.

Eng­lish sum­ma­ry:  BJP instills fear among peo­ple: Rahul

You may also like this video

Exit mobile version