Site iconSite icon Janayugom Online

ബിജെപി നേതാവിന്റെ കൊ ലപാതകം: നിരോധനാജ്ഞ

ഗിരിരാജ് സേന തലവൻ കമൽ ഗിരി ദേവ് ശനിയാഴ്ച കൊല്ലപ്പെട്ടതിനെ തുടർന്ന് ജാർഖണ്ഡിലെ ചൈബാസയിൽ സെക്ഷൻ 144 പ്രകാരം നിരോധനാജ്ഞ ഏർപ്പെടുത്തിയതായി സബ് ഡിവിഷണൽ ഓഫീസർ (എസ്ഡിഒ) റീന ഹൻസ്ദ പറഞ്ഞു. ഹിന്ദു സംഘടനയായ ഗിരിരാജ് സേനയുടെ തലവൻ കമൽ ഗിരി ദേവാണ് ജാർഖണ്ഡിലെ വെസ്റ്റ് സിംഗ്ഭും ജില്ലയിൽ ബോംബ് സ്‌ഫോടനത്തിൽ മരിച്ചത്.

ചൈബാസയിലെ ചക്രധർപൂരിലെ ശിശി വിദ്യാ മന്ദിർ തുളസി ഭവന് സമീപം വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. സംഭവസമയത്ത് ഗിരിരാജ് സേന തലവൻ തന്റെ സുഹൃത്ത് ശങ്കറിനൊപ്പം ഭവൻ ചൗക്കിൽ നിൽക്കുകയായിരുന്നു. മൂന്ന് അക്രമികൾ ഇവര്‍ക്കുനേരെ ബോംബ് ആക്രമണം നടത്തുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഇയാളെ കൊലപ്പെടുത്തിയ ശേഷം പ്രതികൾ ഓടി രക്ഷപ്പെട്ടു. കമലിനെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അദ്ദേഹം മരിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

സംഭവത്തിനുപിന്നാലെ ചൈബാസയിൽ പ്രതിഷേധം രൂക്ഷമായി. സംഘപരിവാര്‍ സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതിനുപിന്നാലെ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ ഒത്തുചേരുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish Sum­ma­ry: BJP lead­er’s mur­der: Pro­hi­bi­tion order

You may like this video also

Exit mobile version