Site icon Janayugom Online

ഉക്രെയ്‌നില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം വിമാനത്തില്‍ കൂടുതല്‍ സ്ഥലം അപഹരിക്കുമെന്ന് ബിജെപി എംഎല്‍എ

ഉക്രെയ്‌നില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയുടെ മൃതദേഹം വിമാനത്തില്‍ കൂടുതല്‍ സ്ഥലം അപഹരിക്കുമെന്ന ബിജെപി എംഎല്‍എയുടെ പ്രതികരം വിവാദമാകുന്നു. കര്‍ണാടക ബിജെപി എംഎല്‍എ അരവിന്ദ് ബെല്ലാഡാണ് ഒരു ശവപേടകത്തിനു പകരം എട്ട് മുതല്‍ 10 വരെ ആളുകളെ വരെ പ്രവേശിപ്പിക്കാമെന്ന് പറഞ്ഞത്.

ഹൂബ്ലി-ധര്‍വാഡ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് അരവിന്ദ് ബെല്ലാഡ്. കാര്‍കീവില്‍ കൊല്ലപ്പെട്ട എസ്.ജെ. നവീന്റെ മൃതദേഹം നാട്ടില്‍ കൊണ്ടുവരുമെന്നതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു എംഎല്‍എ.

Eng­lish sum­ma­ry; BJP MLA says body of stu­dent killed in Ukraine will take up more space on plane

You may also like this video;

Exit mobile version