Site icon Janayugom Online

കോളജില്‍ ചേര്‍ന്നത് വ്യാജ മാര്‍ക്ക് ലിസ്റ്റ് വച്ച്: ഒടുവില്‍ ബിജെപി എംഎല്‍എയ്ക്ക് അഞ്ചുവര്‍ഷം തടവ് ശിക്ഷ

വ്യാജ മാര്‍ക്ക് ലിസ്റ്റ് ഉപയോഗിച്ച് കോളജില്‍ ചേര്‍ന്ന ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എയ്ക്ക് അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കോടതി. ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ ഇന്ദ്ര പ്രതാപ്​ തിവാരിയെയാണ് കോടതി ശിക്ഷിച്ചത്. 28 വര്‍ഷം മുമ്പാണ്​ വ്യാജ മാര്‍ക്ക്​ ഷീറ്റ്​ സമര്‍പ്പിച്ഛ് കോളജ്​ അഡ്​മിഷന്‍ നേടിയത്. ഒപ്പം 8,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.

ഗോസൈഗഞ്ചില്‍ നിന്നുള്ള എംഎല്‍എയാണ്​ ഇന്ദ്ര പ്രതാപ്​ തിവാരി. അയോധ്യയിലെ സകേത്​ ഡിഗ്രി കോളജ്​ പ്രിന്‍സിപ്പല്‍ യദുവംശ്​ രാം ത്രിപാഠി 1992 ല്‍ നല്‍കിയ കേസിലാണ്​ തിവാരി ജയിലിലാകുന്നത്​​. രണ്ടാം വര്‍ഷ ബിരുദ പരീക്ഷയില്‍ പരാജയപ്പെട്ട തിവാരി വ്യാജ മാര്‍ക്ക്​ഷീറ്റ്​ നല്‍കി മൂന്നാം വര്‍ഷ ക്ലാസുകളിലേക്ക്​ പ്രവേശിക്കുകയായിരുന്നുവെന്നാണ്​ കേസിനാസ്പദമായ സംഭവം. അതെ സമയം കേസിന്റെ ട്രയല്‍ നടക്കുന്നതിനിടെ കോളജ്​ പ്രിന്‍സിപ്പല്‍ മരണപ്പെട്ടിരുന്നു.

 

Eng­lish Sum­ma­ry: BJP MLA sen­tenced to five years in jail for using fake cer­tifi­cate in col­lege admission

 

You may like this video also

Exit mobile version