Site iconSite icon Janayugom Online

താജ്മഹലും കുത്തബ് മിനാറും തകര്‍ക്കണമെന്ന് ബിജെപി എംഎല്‍എ

BJPBJP

മുഗൾ കാലഘട്ടത്തിലെ താജ്മഹലും കുത്തബ് മിനാറും തകർത്ത് ക്ഷേത്രങ്ങൾ സ്ഥാപിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയോട് ആവശ്യപ്പെട്ട് അസമിലെ മരിയാനിയിൽ നിന്നുള്ള ബിജെപി നിയമസഭാംഗം. “താജ്മഹലും കുത്തബ് മിനാറും തകർത്ത് ലോകത്തിലെ ഏറ്റവും മനോഹരമായ ക്ഷേത്രം പണിയാൻ ഞാൻ പ്രധാനമന്ത്രി മോഡിയോട് അഭ്യർത്ഥിക്കുന്നു”, എംഎൽഎ രൂപജ്യോതി കുർമി മാധ്യമങ്ങളോട് പറഞ്ഞു. 

കൂടാതെ, മറ്റൊരു സ്ഥാപനത്തിനും അടുത്തു വരാൻ കഴിയാത്ത തരത്തിലായിരിക്കണം ക്ഷേത്രത്തിന്റെ വാസ്തുവിദ്യയെന്നും എംഎൽഎ വ്യക്തമാക്കി. തന്റെ ഒരു വർഷത്തെ മുഴുവൻ ശമ്പളവും ക്ഷേത്ര നിർമ്മാണത്തിന് നൽകാൻ തയ്യാറാണെന്നും രൂപജ്യോതി കുർമി അറിയിച്ചു.
നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആന്റ് ട്രെയിനിങ് (എൻസിഇആർടി) പാഠപുസ്തകങ്ങളിലും സിലബസിലും രണ്ട് ചരിത്ര സ്മാരകങ്ങളെ ഒഴിവാക്കി പരിഷ്കരിച്ചതിന് പിന്നാലെയാണ് ബിജെപി എംഎല്‍എയുടെ പരാമര്‍ശം. 2023–2024 ലെ നിലവിലെ അക്കാദമിക് സെഷൻ മുതൽ മാറ്റങ്ങൾ ബാധകമാകുമെന്ന് എൻസിഇആർടി അറിയിച്ചിരുന്നു. 

Eng­lish Sum­ma­ry; BJP MLA wants to demol­ish Taj Mahal and Qutab Minar

You may also like this video

Exit mobile version